Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Iron Bridge

ഇ​രു​മ്പു​പാ​ലം ത​ക​ർ​ന്ന് ട്ര​ക്ക് ന​ദി​യി​ൽ വീ​ണു

ഷിം​ല: ഇ​രു​മ്പു​പാ​ലം ത​ക​ർ​ന്ന് ട്ര​ക്ക് സ​ത്‌​ല​ജ് ന​ദി​യി​ൽ വീ​ണു. ന​ദി​ക്ക് കു​റു​കെ​യു​ള്ള പാ​ല​ത്തി​ലൂ​ടെ ട്ര​ക്ക് ക​ട​ന്നു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. റെ​ക്കൊം​ഗ് പി​യോ​യ്ക്കും ടാ​പ്രി​ക്കു​മി​ട​യി​ൽ ഉ​ർ​ണി ധ​ങ്കി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.190 അ​ടി നീ​ള​മു​ള്ള പാ​ല​ത്തി​ലൂ​ടെ മ​ണ​ൽ ക​യ​റ്റി​വ​ന്ന 10 ട​യ​റു​ക​ളു​ള്ള ട്ര​ക്ക് ക​ട​ന്നു​പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

വാ​ഹ​ന​ത്തി​ൽ അ​മി​ത​ഭാ​ര​മു​ണ്ടാ​യി​രു​ന്നു എ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ ലോ​റി ഡ്രൈ​വ​റെ സ​മീ​പ​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പാ​ലം ത​ക​ർ​ന്ന​തോ​ടെ കി​ന്നൂ​രി​നെ​യും ലാ​ഹൗ​ളി​നെ​യും സ്പി​തി​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന പാ​ത​യി​ലെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വാ​ഹ​ന​ങ്ങ​ൾ ബ​ദ​ൽ റൂ​ട്ടു​ക​ളി​ലൂ​ടെ തി​രി​ച്ചു​വി​ട്ടു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

 

Latest News

Corehub Up